Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ ഡ്രൈവിങ് സ്കൂള്‍ ജീവനക്കാരിക്ക് കുത്തേറ്റു; പ്രതി പൊലീസ് പിടിയിൽ

കണ്ണൂർ: ചെറുപുഴ അമ്പലം റോഡിൽ പ്രവർത്തിക്കുന്ന മേരിമാതാ ഡ്രൈവിങ് സ്കൂളിലെ ജീവനക്കാരിയെ ഓഫിസിൽ കയറി കുത്തി പരുക്കേൽപ്പിച്ചു. ചെറുപുഴ അങ്കണവാടി റോഡിലെ സി.കെ.സിന്ധുവിനാണ് പരുക്കേറ്റത്. തലയ്ക്കും പുറത്തും പരുക്കേറ്റ യുവതിയെ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ആണ് യുവതിക്ക് കുത്തേറ്റത്.

സംഭവവുമായി ബന്ധപ്പെട്ടു കന്യാകുമാരി സ്വദേശിയും ഇപ്പോൾ കർണാടകയിൽ ടാപ്പിങ് തൊഴിലാളിയുമായ രാജൻ യേശുദാസിനെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Exit mobile version