Site icon Fourteen Kerala – 14 Kerala News

എയർ ഇന്ത്യ -ഇസ്രായേൽ സർവിസുകൾ നവംബർ രണ്ടുവരെ റദ്ദാക്കി

ന്യൂഡൽഹി : ഇസ്രായേൽ-ഹമാസ് സംഘർഷത്തി​ന്റെ പശ്ചാത്തലത്തിൽ തെൽ അവീവിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കിയത് നവംബർ രണ്ടുവരെ ദീർഘിപ്പിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ഒക്ടോബർ ഏഴിനാണ് എയർ ഇന്ത്യ തെൽ അവീവിലേക്കും തിരിച്ചുമുള്ള സർവിസുകൾ നിർത്തിവെച്ചത്. ആഴ്ചയിൽ അഞ്ച് സർവിസുകളാണ് എയർ ഇന്ത്യ തെൽ അവീവിലേക്ക് നടത്തിയിരുന്നത്.

അതിനിടെ, വടക്കൻ ഗസ്സയിൽ ടാങ്കുകൾ ​ഉപയോഗിച്ച് കരയാക്രമണം നടത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. വ്യാഴാഴ്ചയാണ് ടാങ്കുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയ വിവരം ഇസ്രായേൽ അറിയിച്ചത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നേരത്തെ കരയുദ്ധത്തിനായി തയാറെടുത്തുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു.

ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് നെതന്യാഹുവിന്റെ പരാമർശം. 344 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഗ​സ്സ​യി​ൽ ബു​ധ​നാ​ഴ്ച 756 ​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​കെ കൊ​ല്ല​പ്പെ​ട്ട​വ​ർ 6546 ആ​യി.

Exit mobile version