Site icon Fourteen Kerala – 14 Kerala News

കടലിൽ കുളിക്കാനിറങ്ങിയ ഒൻപത് വയസുകാരൻ മുങ്ങിമരിച്ചു

മലപ്പുറം: പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ ഒൻപത് വയസുകാരൻ മുങ്ങിമരിച്ചു. പൊന്നാനി തവായിക്കന്‍റകത്ത് മുജീബിന്റെ മകൻ മിഹ്റാൻ ആണ് മരിച്ചത്.

കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുമ്പോൾ മിഹ്റാൻ മുങ്ങിപ്പോവുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഉടന്‍ തെരച്ചില്‍ നടത്തി. കുട്ടിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version