Site icon Fourteen Kerala – 14 Kerala News

സാനിറ്ററി നാപ്കിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്താൻ ശ്രമം ; യാത്രക്കാരിയെ പിടികൂടി കസ്റ്റംസ്

ചെന്നൈ: തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സാനിറ്ററി നാപ്കിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണം പിടികൂടി. നാപ്കിനുകള്‍ക്കുള്ളില്‍ പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ചിരുന്ന 612 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തത്.
പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 37.58 ലക്ഷം രൂപ വിലവരും. സാനിറ്ററി നാപ്കിനില്‍നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെടുക്കുന്ന ദൃശ്യങ്ങളും കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്.

വെള്ളിയാഴ്ച സിങ്കപ്പൂരില്‍നിന്നെത്തിയ യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version