Site icon Fourteen Kerala – 14 Kerala News

അട്ടിമറികൾ തുടരുന്നു; ദക്ഷിണാഫ്രിക്കയെ തകർത്ത് നെതർലൻഡ്‌സ്

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് നെതർലൻഡ്‌സിന്റെ അട്ടിമറി വിജയം. അതിശക്തരായ ദക്ഷിണാഫ്രിക്കയെ 38 റൺസിന് തകർത്താണ് നെതർലൻഡ്‌സിന്റെ വിജയം. ലോകകപ്പിൽ ഇതാദ്യമായാണ് നെതർലൻഡ്‌സ് റാങ്കിൽ ഏറെ മുകളിലുള്ള ഒരു ടീമിനെതിരെ വിജയം നേടുന്നത്.

നെതർലൻഡ്‌സ് ഉയർത്തിയ 246 റൺസ് വിജയലക്ഷ്യത്തിലേക്ക് എത്താൻ കിണഞ്ഞു പരിശ്രമിച്ച ദക്ഷിണാഫ്രിക്ക എന്നാൽ 42.5 ഓവറിൽ 207 റൺസിന് ഓൾ ഔട്ടായി. മഴമൂലമാണ് 43 ഓവറായി വെട്ടിച്ചുരുക്കിയത്.

Exit mobile version