Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സമ്പർക്കമില്ലാത്ത 38 ശതമാനം കുട്ടികളിൽ കൊവിഡ് വന്നുപോയി, രോഗലക്ഷണം ഉണ്ടായില്ല; സെറോ സർവേ ഫലം

തിരുവനന്തപുരം: കോവിഡ് രോഗികളുമായി സമ്പർക്ക പട്ടികയിലില്ലാതിരുന്നിട്ടും സംസ്ഥാനത്ത് അഞ്ചിനും 17നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളിൽ മൂന്നിലൊന്ന് പേർക്കും ശതമാനം പേർക്കും കൊവിഡ് വന്നു പോയതായി സെറോ സർവ്വേ. രോഗം വന്ന കുട്ടികൾക്ക് ഗുരുതര പ്രശ്നങ്ങളുണ്ടായില്ലെന്നത് സ്കൂൾ തുറക്കുന്ന വേളയിലെ ആശ്വാസ കണക്കാണ്. സ്കൂൾ തുറക്കുമ്പോൾ നിർണായകമാവുന്ന സെറോ സർവ്വേയിലെ കുട്ടികളെ കുറിച്ചുള്ള പ്രധാന കണ്ടെത്തലുകൾ നോക്കാം.

കുട്ടികളിൽ കൂട്ടത്തോടെ രോഗബാധയുണ്ടാകുമോയെന്നാണ് സ്കൂൾ തുറക്കുമ്പോഴുള്ള പ്രധാന ആശങ്ക. സംസ്ഥാനത്ത് 47 ലക്ഷത്തോളം വിദ്യാർത്ഥികളുണ്ട്. ഇതിൽ പകുതി എന്ന കണക്കെടുത്താലും 23 ലക്ഷം കുട്ടികളെങ്കിലും ഒരേസമയം പുറത്തിറങ്ങി, സ്കൂളുകളിൽ, കേന്ദ്രീകരിക്കാൻ പോവുന്നത്. കോവിഡ് കാലത്ത് സർക്കാരെടുക്കാൻ പോകുന്ന ഏറ്റവും വലിയ റിസ്ക് സ്കൂൾ തുറക്കാലാണെന്നതിൽ സംശയമില്ല. കർശനമായ പ്രോട്ടോക്കാൾ പാലിച്ച് മുന്നോട്ടു പോയാൽ കൊവിഡിനെ കീഴടക്കാം എന്നതാണ് ആത്മവിശ്വാസം.
 

Exit mobile version