Site icon Fourteen Kerala – 14 Kerala News

ഭൂതത്താന്‍കെട്ടിന് സമീപം പെരിയാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കോതമംഗലം: ഭൂതത്താന്‍കെട്ടിന് സമീപം പെരിയാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം.

ഭൂതത്താന്‍കെട്ട് ഡാമില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാറി കൂട്ടിക്കല്‍ ഭാഗത്ത് ബുധനാഴ്ച ഉച്ചയോടെ വനംവകുപ്പ് വാച്ചറാണ് മൃതദേഹം കണ്ടത്. നീല ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. കാലില്‍ കറുത്ത ചെരിപ്പുണ്ട്. തടിച്ച ശരീരപ്രകൃതമാണ്. ഏകദേശം 167 സെ.മീ ഉയരമുണ്ട്.

പ്രത്യക്ഷത്തില്‍ മുറിപ്പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.

Exit mobile version