Site icon Fourteen Kerala – 14 Kerala News

ഭാരതപ്പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു

മലപ്പുറം തിരൂർ പുറത്തൂരിൽ ഭാരതപ്പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു.പുറത്തൂർ ബോട്ട് ജെട്ടി റോഡിൽ കടവത്ത് ഹൗസിൽ റമീസ് (14) ആണ് മരിച്ചത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് കുറ്റിക്കാട് കടവിൽ കുളിക്കാനിറങ്ങിയിരുന്നത്.

ഡാമുകളുടെ ഷട്ടർ തുറന്നതിനാൽ പുഴയിൽ അടിയൊഴുക്ക് ശക്തമായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാരെത്തി. തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും അഗ്നിരക്ഷാസേനയും പൊലീസുമെത്തി തിരച്ചിൽ നടത്തി. കടവിൽ നിന്ന് ഒരു കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ച റമീസ്.

Exit mobile version