Site icon Fourteen Kerala – 14 Kerala News

കൃഷ്ണഗിരിയിൽ കാറപകടം; മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

അടൂർ: തമിഴ്നാട് കൃഷ്ണഗിരിയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. പത്തനംതിട്ട അടൂർ മണ്ണടി സ്വദേശികളായ സന്ദീപ് (23), അമാൻ (23) എന്നിവരാണ് മരിച്ചത്. പുലർച്ചെ കൃഷ്ണഗിരി ജില്ലയിലെ പോലുപള്ളിയിലാണ് അപകടം നടന്നത്.

മണ്ണടിയിൽ നിന്ന് ബംഗളൂരുവിലെ സ്വകാര്യ കോളേജിലേക്ക് പോവുകയായിരുന്നു സംഘം. റോഡിന് സമീപത്ത് നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ കാർ ഇടിച്ചു കയറുകയായിരുന്നു. മൃതദേഹങ്ങൾ കൃഷ്ണഗിരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Exit mobile version