Site icon Fourteen Kerala – 14 Kerala News

വസ്ത്രം പോലും നൽകാതെ വീടിന് പുറത്തെ ഷെഡിൽ കെട്ടിയിട്ടു, 18കാരനോട് മാതാപിതാക്കളുടെ ക്രൂരത

ഇടുക്കി : വീടിന് പുറത്തെ ഷെഡിൽ, ധരിക്കാൻ വസ്ത്രം പോലും നൽകാതെ ഭിന്നശേഷിക്കാരനായ 18 വയസ്സുകാരനെ കെട്ടിയിട്ട് മാതാപിതാക്കളുടെ ക്രൂരത.

ഇടുക്കി ജില്ലയിലെ തൊടുപുഴ വെളിയാമറ്റത്താണ് സംഭവം. അയൽവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അംഗങ്ങളും പോലീസും സ്ഥലത്തെത്തി.

വെളിയാമറ്റം പഞ്ചായത്ത് അംഗങ്ങളും പോലീസും ചേർന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അക്രമാസക്തനാകുന്നത് കൊണ്ടാണ് കെട്ടിയിട്ടതെന്നാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ വിശദീകരണം.

Exit mobile version