Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് ചരക്കുലോറി മറിഞ്ഞു; ലോറിക്കടിയില്‍ കുടുങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരിച്ചത്. വാഹനത്തിൽ നിന്നും തെറിച്ച് വീണ സഹായി കർണാടക സ്വദേശി പ്രകാശിനെ ഹൈവേ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. മറിഞ്ഞ ലോറിക്കടിയില്‍ കുടുങ്ങിയാണ് ഡ്രൈവര്‍ മരിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഹായി അപകടനില തരണം ചെയ്തു. തൃശൂര്‍ ഭാഗത്തേക്ക് സവാളയുമായി പോവുകയായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള ലോറി. തിരൂര്‍ പൊലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് വാഹനത്തിനടിയില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത്.

Exit mobile version