Site icon Fourteen Kerala – 14 Kerala News

മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്; നിര്‍ണായക യോഗത്തിൽ എഡിജിപി പങ്കെടുക്കും

വയനാട് : കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ്. സംസ്ഥാനത്തെ മാവോയിസ്റ്റ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നടക്കുന്ന യോഗത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ നേരിട്ട് പങ്കെടുക്കും.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് മാവോ, നക്‌സല്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നത്. പാടികള്‍ക്ക് സമീപം പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ തകര്‍ത്തിരുന്നു.

പശ്ചിമഘട്ട മേഖലയില്‍ മാവോ മിലിറ്റന്റ് ഓപറേഷനുകള്‍ക്ക് സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ വയനാട്ടില്‍ ക്യാംപ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വയനാട്ടില്‍ ഇന്നും യോഗം നടക്കുന്നത്.

Exit mobile version