Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ സ്കൂട്ടറിൽ കറങ്ങി മദ്യവിൽപ്പന; മധ്യവയസ്കന് എക്സൈസ് പിടിയിൽ

കണ്ണൂര്‍: സ്കൂട്ടറിൽ ഗ്ലാസും വെള്ളവുമൊക്കെയായി കറങ്ങി മദ്യവിൽപ്പന നടത്തിയ മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂർ ഇരിട്ടിയിലായിരുന്നു സംഭവം.

കോളിക്കടവ് സ്വദേശി അശോകനാണ് വലയിലായത്. ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് സംഘം ഇയാളെ സമീപിക്കുകയായിരുന്നു. പായമുക്കിൽ മഫ്തിയിലെത്തിയ ഉദ്യോഗസ്ഥർ ആവശ്യക്കാരാണെന്ന വ്യാജേന ഇയാളോട് മദ്യം ചോദിച്ചു.

ഇവര്‍ക്ക് മദ്യം നൽകുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു. പിടിയിലാവുന്ന സമയത്ത് ഒന്നരലിറ്റർ മദ്യവും അശോകന്റെ സ്കൂട്ടറിലുണ്ടായിരുന്നു. പ്രദേശത്ത് നാളുകളായി ഇയാൾ വണ്ടിയിലെത്തി മദ്യം വിൽക്കുന്നുവെന്ന പരാതി എക്സൈസിന് കിട്ടിയിരുന്നു.

Exit mobile version