Site icon Fourteen Kerala – 14 Kerala News

തിരുവല്ലയിൽ ചരക്ക് കയറ്റി വന്ന ലോറിയുടെ ടയറിന് തീപ്പിടിച്ചു

തിരുവല്ല : എം.സി റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിൽ ചരക്ക് കയറ്റി വന്ന ലോറിയുടെ ടയറിന് തീപ്പിടിച്ചു. ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പിൻവശത്തെ ടയർ ജാം ആയതാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തി തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Exit mobile version