Site icon Fourteen Kerala – 14 Kerala News

ഓൺലൈൻ മാധ്യമപ്രവർത്തകയായ യുവതി ആത്മഹത്യ ചെയ്ത നിലയിൽ

തലശ്ശേരി : ഓൺലൈൻ മാധ്യമപ്രവർത്തകയായ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. പാനൂരിനടുത്ത് സെൻട്രൽ പന്ന്യന്നൂരിലെ അനൂജയാണ് മരിച്ചത്.

ഓൺലൈൻ പോർട്ടലുകളിൽ ജോലി ചെയ്ത് വരികയായിരുന്നു. കുടുംബ വഴക്കാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പാനൂർ പൊലീസ് നൽകുന്ന പ്രാഥമിക സൂചന.

തലശേരിയിൽ ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് രണ്ട് മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. പാനൂർ പോലീസ് അസ്വാഭാവിക മരണത്തിന് അന്വേഷണമാരംഭിച്ചിട്ടുണ്ട്

Exit mobile version