Site icon Fourteen Kerala – 14 Kerala News

ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപണം ; പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന് പരാതി

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന് പരാതി. വളാഞ്ചേരി വി.എച്ച്.എസ്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എ പി അഭിനവിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേർന്ന് മര്‍ദിച്ചത്. സ്കൂളില്‍ വെച്ച് ഇന്നലെയാണ് സംഭവം നടന്നത്.

പത്തോളം പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ചാണ് തന്നെ മര്‍ദിച്ചതെന്ന് അഭിനവ് പറഞ്ഞു. സംഭവത്തിൽ അഭിനവിന്റെ രക്ഷിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകി. നിലവില്‍ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തില്‍ സ്കൂള്‍ അധികൃതരും അന്വേഷണം നടത്തി വരികയാണ്.

Exit mobile version