Site icon Fourteen Kerala – 14 Kerala News

വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ വീട്ടമ്മയെ കുരങ്ങ് തേങ്ങ പറിച്ച് ആക്രമിച്ചു; വീട്ടമ്മക്ക് പരിക്ക്

മലപ്പുറം: നിലമ്പൂരിൽ വീട്ടുമുറ്റത്തെ തെങ്ങിലെ തേങ്ങ പറിച്ച് വീട്ടമ്മയെ ആക്രമിച്ച് കുരങ്ങ്. സംഭവത്തിൽ ഇടതു കൈ ഒടിഞ്ഞ സ്ത്രീയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമരമ്പലം മാമ്പൊയിലിൽ പോക്കാട്ടിൽ സലോമി (56) നാണ് പരിക്കേറ്റത്. സെപ്തംബര്‍ 26ന് വൈകിട്ട് നാല് മണിയോടെ വീട്ടുമുറ്റത്ത് ജോലി ചെയ്യുമ്പോഴാണ് സംഭവം ഉണ്ടായത്.

അമരമ്പലം റിസർവ് വനത്തിന് സമീപം ആണ് മാമ്പൊയിൽ പ്രദേശം. വനത്തിന്റെ മൂന്ന് വശം ജനവാസ മേഖലയും ഒരു ഭാഗം പുഴയും ആണ്. എന്നാല്‍ ഈ പ്രദേശത്ത് ആദ്യമായാണ് മനുഷ്യനെ കുരങ്ങ് ആക്രമിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

Exit mobile version