Site icon Fourteen Kerala – 14 Kerala News

പട്രോളിങ്ങിനിടെ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയില്‍.

സുല്‍ത്താന്‍ബത്തേരി : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് മാങ്ങാട് സ്വദേശി കൂര്‍ക്കംപറമ്പത്ത് വീട്ടില്‍ കെ.പി മുഹമ്മദ് നാഫിയെ (29) ആണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങയിലെ വാഹന പരിശോധനക്കിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 40 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെ മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിനു സമീപം പട്രോളിങ് ഡ്യൂട്ടി ചെയ്യുന്നതിനിടെ സംശയം തോന്നി യുവാവിനെ ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. തുടര്‍ന്ന് ബത്തേരി സ്‌റ്റേഷനിലെത്തിച്ച ഇയാളെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്ഐ സി എം സാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മധുസൂദനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുബീഷ്, സീത എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

Exit mobile version