Site icon Fourteen Kerala – 14 Kerala News

ഏഷ്യൻ ഗെയിംസ്; വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ ഇന്ത്യൻ സഖ്യത്തിന് സ്വർണം

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ ഇന്ത്യൻ സഖ്യത്തിന് സ്വർണം. ഗെയിംസിൽ ഇന്ത്യയുടെ നാലാം സ്വർണമാണ് ഇത്. മനു ഭക്കർ, ഇഷ സിങ്, റിഥം സാങ്‌വാൻ എന്നിവർക്കാണ് സ്വർണം. മെഡൽ നിലയിൽ ഇന്ത്യ ഇപ്പോൾ ഏഴാം സ്ഥാനത്താണ്. 56 സ്വർണവും 30 വെള്ളിയും 13 വെങ്കലവുമായി ചൈന ഒന്നാമത് തുടരുമ്പോൾ ഇന്ത്യക്ക് നാല് സ്വർണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമുണ്ട്.

ഏഷ്യൻ ഗെയിംസ് 50 മീറ്റർ എയർ റൈഫിളിൽ ഇന്ത്യൻ വനിതകൾ വെളളി സ്വന്തമാക്കിയിരുന്നു. അഷി ചൗസ്കി, സാംറ സിഫ്റ്റ്, മാനിനി കൗശിക് എന്നിവർക്കാണ് മെഡൽ നേട്ടം. അഷി ചൗസ്കിയും സാംറ സിഫ്റ്റും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ പ്രവേശിച്ചു.

Exit mobile version