Site icon Fourteen Kerala – 14 Kerala News

ആനയുടെ കാൽ പാടുകൾ പിന്തുടർന്നു; കണ്ടെത്തിയത് 665 ലിറ്റർ വാഷ്

മലപ്പുറം: നിലമ്പൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ എക്സൈസ് വാറ്റ് ചാരായ കേന്ദ്രം കണ്ടെത്തി. രണ്ട് കേസുകളിലായി 665 ലിറ്റർ വാഷ് എക്സൈസ് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയിൽ നാട്ടിൽ ഇറങ്ങിയ കാട്ടാന മത്ത് പിടിച്ച് കിടന്നത് നാട്ടുകാർ എക്സൈസിനെ അറിയിച്ചിരുന്നു.

ഇത് വാഷ് കുടിച്ചതാണെന്ന നിഗമനത്തിൽ ആനയുടെ കാൽ പാടുകൾ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വാറ്റ് ചാരായ കേന്ദ്രത്തിൽ എത്തിയതും അവിടെ നിന്ന് 640 ലിറ്റർ വാഷ് കണ്ടെത്തുകയും ചെയ്തത് . ഒപ്പം പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്നും ഉടൻ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു. രാവിലെ വനമേഖലയിലെ തെരച്ചിലിൽ 25 ലിറ്റർ വാഷും കണ്ടെടുത്തിരുന്നു. നടപടികൾ പൂർത്തിയാക്കി വാഷ് എക്സൈസ് നശിപ്പിച്ചു.

Exit mobile version