Site icon Fourteen Kerala – 14 Kerala News

തലശ്ശേരിയിൽ ക്ഷേത്രത്തിൽ വൻ കവർച്ച; ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് അരലക്ഷത്തിലകം രൂപ കവർന്നു

കണ്ണൂര്‍ : കണ്ണൂർ തലശേരി തലായി ബാലഗോപാല ക്ഷേത്രത്തിൽ വൻ കവർച്ച. ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് അരലക്ഷത്തിലകം രൂപ കവർന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തല തോർത്ത് മുണ്ടു കൊണ്ട് മൂടിയാണ് മോഷ്ടാവ് എത്തിയത്.

കറുത്ത വസ്ത്രം അണിഞ്ഞ് ക്ഷേത്രത്തിലെത്തിയത് ശനിയാഴ്ച്ച പുലർച്ചെ മൂന്നുമണിയോടെയാണ്. മതിലിനോട് ചേർന്ന ഭണ്ഡാരങ്ങളാണ് ആദ്യം കുത്തിതുറന്നത്. ശ്രീകൃഷ്ണ ജയന്തിയടക്കം ഉത്സവങ്ങള്‍ക്ക് ശേഷം ഭണ്ഡാരം തുറന്നിരുന്നില്ല. ക്ഷേത്രത്തിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്.

മതിലിന്‍റെ ഇടതും വലതുമുള്ള ഭണ്ഡാരങ്ങള്‍ ആദ്യം കുത്തിതുറന്നു. ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരവും പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബ്ലേഡ് ഉപയോഗിച്ച് പൂട്ട് മുറിച്ചാണ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തലശ്ശേരി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Exit mobile version