Site icon Fourteen Kerala – 14 Kerala News

വെള്ളമുണ്ടയിൽ ജീപ്പിടിച്ച് മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികളുമായി റോഡിലൂടെ പോകുകയായിരുന്ന ജീപ്പിടിച്ച് മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. വയനാട് വെള്ളമുണ്ടയ്ക്കടുത്ത് മയിലാടൻ കുന്നിൽ ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. വെള്ളമുണ്ട മഠത്തും കുനിയിൽ റോഡിൽ ആയിരുന്നു അപകടം സംഭവിച്ചത് . മഠത്തിൽ ഇസ്മയിലിന്റെയും റൈഹാനത്തിന്റെയും മകൾ അൻഫാ മറിയം ആണ് മരിച്ചത്.

റോഡിലേക്ക് ഇറങ്ങിയ ഉമ്മയുടെ പിറകെ ഓടിയ കുട്ടിയെ റോഡിലൂടെ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Exit mobile version