Site icon Fourteen Kerala – 14 Kerala News

10 ക്ലാസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പ്രിയരഞ്ജൻ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ 10 ക്ലാസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് പ്രതി പ്രിയരഞ്ജൻ പിടിയിൽ . തമിഴ്നാട് കുഴിതുറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്തി. തിരുവനന്തപുരം റൂറൽ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് തന്നെ കാട്ടാകടയിലേക്ക് പ്രതിയെ കൊണ്ടുവരും ..

കഴിഞ്ഞ മാസം 31 നാണ് പ്രിയരഞ്ജൻ കാറിടിച്ച് 10 ക്ലാസുകാരനെ കൊലപ്പെടുത്തിയത്. മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തപ്പോൾ ആദിശേഖറിനെ പ്രതി വഴക്ക് പറഞ്ഞിരുന്നു. ഇക്കാര്യം കുട്ടി വീട്ടിൽ അറിയിച്ചിരുന്നു. എങ്കിലും അപകടം എന്ന് തന്നെയാണ് കരുതിയിരുന്നത്.

സിസിടിവി ദൃശ്യം കണ്ടപ്പോഴാണ് മനപൂർവ്വം ചെയ്തതെന്ന് മനസ്സിലായതെന്നും ആദിശേഖറിന്റെ ബന്ധു ബാബു പറഞ്ഞു. കഴിഞ്ഞ 31നാണ് ആദിശേഖർ വാഹനമിടിച്ച് മരിച്ചത്. സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് പൊലീസ് നരഹത്യക്ക് കേസെടുത്തത്. പ്രതി പ്രിയരഞ്ജൻ ഒളിവിലാണ്.

അപകടം എന്നായിരുന്നു ആദ്യം കരുതിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സംശയം ബലപ്പെട്ടത്. പുളിങ്കോട് ക്ഷേത്രത്തിനു സമീപം 20 മിനിറ്റിലധികം പ്രതി പ്രിയരഞ്ജൻ വാഹനം നിർത്തിയിട്ടു. ആദിശേഖർ സുഹൃത്തുക്കളുമൊത്ത് സ്ഥലത്തെത്തും വരെ കാത്തു നിന്നു. പിന്നീട് കുട്ടി സൈക്കിളിൽ മുന്നോട്ടു പോകുന്നതിനിടെയാണ് കാർ മുന്നോട്ട് എടുത്ത് ആദിശേഖറിനെ അപകടത്തിൽപ്പെടുത്തിയത്.

Exit mobile version