Site icon Fourteen Kerala – 14 Kerala News

ഇടുക്കിയിൽ നാലംഗ മൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടി

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ നാലംഗ മൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടി. മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആൻറണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്പനാർ കല്ലാർ സ്വദേശി ഷിബു എന്നിവരാണ് പിടിയിലായിരിക്കുന്നത്.

വണ്ടിപ്പെരിയാർ മഞ്ചുമല ഭാഗത്തു നിന്നാണ് എരുമേലി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുളള സംഘം ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും വേട്ടക്ക് ഉപയോഗിച്ച തോക്കും തിരകളും 120 കിലോയോളം മ്ലാവിന്റെ ഇറച്ചിയും പിടികൂടി. ഒപ്പം ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.

Exit mobile version