Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കൂട്ടി

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്.

കൊച്ചിയിൽ ഡീസലിൽ ലിറ്ററിന് 101.32 രൂപയും പെട്രോളിന് 107.55 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോൾ വില 107.72 രൂപയിലെത്തി. 101.48 രൂപയാണ് ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോളിന് 109.17 രൂപയും ഡീസലിന് 103.15 രൂപയുമായി.

ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപ 5 പൈസയും കൂടി. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധിക്കുന്നത്.

Exit mobile version