Site icon Fourteen Kerala – 14 Kerala News

ഏകദിന ലോകകപ്പ്; സച്ചിൻ ടെണ്ടുൽക്കറിന് ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ച് ജയ് ഷാ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന് 2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. സച്ചിന് ഗോൾഡൻ ടിക്കറ്റ് സമ്മാനിക്കുന്ന ഫോട്ടോ ബിസിസിഐ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിൽ’ പോസ്‌റ്റ്‌ ചെയ്‌തു.

‘ഗോൾഡൻ ടിക്കറ്റ് ഫോർ ഇന്ത്യ ഐക്കൺസ്’ എന്ന പരിപാടിയുടെ ഭാഗമായാണ് സച്ചിന് ഈ സ്നേഹ സമ്മാനം ലഭിച്ചത്. “ക്രിക്കറ്റിനും രാജ്യത്തിനും ഒരു അവിസ്‌മരണീയ നിമിഷം! ഞങ്ങളുടെ “ഗോൾഡൻ ടിക്കറ്റ് ഫോർ ഇന്ത്യ ഐക്കൺസ്” പ്രോഗ്രാമിന്റെ ഭാഗമായി, ബിസിസിഐ സെക്രട്ടറി ജയ്‌ഷാ, ഭാരതരത്‌ന ശ്രീ സച്ചിന് ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ചു.

ക്രിക്കറ്റിലെ മികവിന്റെയും ദേശീയ അഭിമാനത്തിന്റെയും പ്രതീകമായ സച്ചിൻ ടെണ്ടുൽക്കറുടെ യാത്ര തലമുറകൾക്ക് പ്രചോദനമായിട്ടുണ്ട്. ഇപ്പോൾ, അദ്ദേഹം ലോകകപ്പ് ക്രിക്കറ്റിന്റെ ഭാഗമാകും, അതിന് നേരിട്ട് സാക്ഷ്യം വഹിക്കും, ബിസിസിഐ പോസ്‌റ്റ് ചെയ്‌തു.

നടൻ അമിതാഭ് ബച്ചന് ഷാ ‘ഗോൾഡൻ ടിക്കറ്റ്’ സമ്മാനിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ഒക്ടോബർ 5 മുതൽ നവംബർ 19 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കും. ടൂർണമെന്റിൽ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാൻ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ പത്ത് ടീമുകൾ പങ്കെടുക്കും.

Exit mobile version