മൂലമറ്റം : ഇടുക്കി വനത്തിൽ അപകടത്തിൽപ്പെട്ട കാറിലുള്ളവർക്ക് രക്ഷകരായി മലപ്പുറത്തെ വിനോദ സഞ്ചാരികൾ. മൂവർ സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇവരെയാണ് ഇടുക്കി ഡാം കണ്ട് മടങ്ങിവരുകയായിരുന്ന മലപ്പുറം കൂട്ടിലങ്ങാടിയിലെ സുഹൃത്തുക്കളായ പതിനഞ്ചംഗ സംഘം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയത്.
വാഹനത്തിലുണ്ടായിരുന്ന തോർത്തും ഉടുമുണ്ടും മറ്റുമെല്ലാം കൂട്ടിക്കെട്ടി കൊക്കയിലേക്കിറങ്ങിയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. സംഭവസമയം പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിക്കാൻ വിനോദസഞ്ചാരികൾ ശ്രമിച്ചെങ്കിലും നെറ്റ് വർക്ക് ഇല്ലാത്തതിനാൽ സാധിച്ചിരുന്നില്ല.
