Site icon Fourteen Kerala – 14 Kerala News

ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികന്‌ ദാരുണാന്ത്യം; ഭാര്യക്കും മക്കള്‍ക്കും പരുക്ക്

ആലപ്പുഴ : ദേശീയ പാതയില്‍ കലവൂര്‍ ബര്‍ണാഡ് ജംക് ഷനില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു തിരുവമ്പാടി സ്വദേശി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും രണ്ടു മക്കള്‍ക്കും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലേക്കു മാറ്റി. തിരുവമ്പാടി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറില്‍ ആലപ്പുഴ കലവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഇടിച്ചത്.

മുന്‍വശം തകര്‍ന്ന കാറിനുള്ളില്‍നിന്നു ഡ്രൈവറെ അഗ്‌നിശമന സേനയാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. നിയന്ത്രണം വിട്ട ബസ് സമീപത്ത് ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നിര്‍മ്മാണം നടക്കുന്ന മീഡിയനില്‍ ഇടിച്ചാണ് നിന്നത്. ബസിലെ ചില യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റു.

Exit mobile version