Site icon Fourteen Kerala – 14 Kerala News

കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറിദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തി; യുവാവ് അറസ്റ്റിൽ

മലപ്പുറം: കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറിദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ പോത്തുകൽ പൊലീസ് അറസ്റ്റുചെയ്തു. പോത്തുകൽ പൂളപ്പാടം കൊട്ടുപാറ കണ്ണൻകോടൻ ഫൈസലിനെ (30)യാണ് പോത്തുകൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഞെട്ടിക്കുളത്തുനിന്ന് ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ഞെട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ ഇയാൾ ഈ പ്രദേശത്തെ വീടുകളിൽ രാത്രിയെത്തി കുളിമുറികളിലെയും കിടപ്പറകളിലെയും നഗ്‌ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

മുമ്പും സമാന സംഭവങ്ങളിൽ നാട്ടുകാർ ഇയാളെ പിടികൂടിയിട്ടുണ്ട്. ഐ ടി ആക്ട്, കേരള പൊലീസ് ആക്ട്, ഐപിസി. എന്നിവ പ്രകാരമാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ നിലമ്പൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിപിഒ ഫൈസൽ, വനിതാ സിപിഒ ബിജിത എന്നിരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Exit mobile version