Site icon Fourteen Kerala – 14 Kerala News

ആറന്മുള ഉതൃട്ടാതി വള്ളം കളി; മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു

ആറന്മുള ഉതൃട്ടാതി വള്ളം കളിയിൽ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു.കാണാതായ തുഴച്ചിൽകാരെ കണ്ടെത്തി എല്ലാവരെയും രക്ഷിക്കാനായി, ഒരാളുടെ തലയ്ക്ക് പരുക്കുണ്ട്. ആർക്കും പരുക്കുകളില്ലെന്നാണ് സംഘാടകർ അറിയിക്കുന്നത്. വൻമഴി, മാലക്കര പള്ളിയോടങ്ങളാണ് മറിഞ്ഞത്.

ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്സ് രംഗത്തിറങ്ങി രക്ഷാ പ്രവർത്തനം നടത്തി. എന്നാൽ കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ തുഴച്ചിൽകാരായ നാല് പേരെ കാണാനില്ലെന്ന് പറഞ്ഞത്. സ്ഥലത്ത് ഇവർക്കായി തെരച്ചിൽ നടത്തി ഉടൻ തന്നെ കണ്ടെത്തുകയായിരുന്നു.

Exit mobile version