Site icon Fourteen Kerala – 14 Kerala News

വാഹനപരിശോധനക്കിടെ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

മീനങ്ങാടി: മീനങ്ങാടിയിൽ വാഹനപരിശോധനക്കിടെ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി. കൊടുവള്ളി, മാനിപുരം, ഈര്‍ച്ചതടത്തില്‍ വീട്ടില്‍ ഇ.ടി. മുനീര്‍(32), ആസ്സാം, ഗുവാഹട്ടി സ്വദേശിനി മറീന ബീഗം(19) എന്നിവരെയാണ് മീനങ്ങാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബിജു ആന്റണിയും സംഘവും പിടികൂടിയിരിക്കുന്നത്.

5.71 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ചൊവ്വാഴ്ച വൈകീട്ടാണ് ഇവരെ പിടികൂടിയത് . കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ സബിത, സി.പി.ഒമാരായ സതീശന്‍, ഗോപകുമാര്‍, ഉനൈസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. ഒപ്പം ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലയിൽ പരിശോധന കർശനമാണെന്ന് ജില്ലാ പൊലീസ് മേധാവി പദം സിംഗ് അറിയിച്ചു.

Exit mobile version