ചെന്നൈ: മലയാളത്തില്‍ ഓണാശംസ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മാവേലി നാട് പോലെ എല്ലാവരെയും ഒരുപോലെ കാണുന്ന കേന്ദ്ര സര്‍ക്കാര്‍ വരണമെന്നായിരുന്നു സ്റ്റാലിന്‍റെ ആശംസ.
മാവേലിയുടെ നാട് പോലെ ഒരുമയും സമത്വവും വീണ്ടും ഉണ്ടാവണം. എല്ലാവരെയും ഒരു പോലെ കാണുന്ന കേന്ദ്ര സര്‍ക്കാര്‍ വരണം. നമുക്ക് ഒന്നിച്ച് നില്‍ക്കാം. പ്രിയപ്പെട്ട മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- സ്റ്റാലിൻ പറഞ്ഞു.
നേരത്തെ ഭാഷാ അടിസ്ഥാനത്തില്‍ നമ്മള്‍ സഹോദരങ്ങളാണെന്നും തെക്കെ ഇന്ത്യയിലെ പുരോഗമന ആശയങ്ങള്‍ രാജ്യം മുഴുവനും പടരുന്ന വര്‍ഷമാകട്ടെയെന്നും സ്റ്റാലിൻ ആശംസിച്ചിരുന്നു.
