Site icon Fourteen Kerala – 14 Kerala News

ജമ്മു കശ്മീരിലെ പുൽവാമയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുൽവാമയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചത്. ലാരോ – പരിഗാം മേഖലയിൽ ഭീകരരെ വളഞ്ഞ ശേഷമാണ് സൈന്യം ആക്രമണം നടത്തിയത്.

ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്നാണ് സൈനിക നടപടി. പ്രദേശത്ത് കൂടുതൽ ഭീകരർക്കായി സൈന്യത്തിൻ്റെ തെരച്ചിൽ പുരോഗമിക്കുകയാണ്.

Exit mobile version