Site icon Fourteen Kerala – 14 Kerala News

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

നിലമ്പൂർ : മമ്പാട് പുളിക്കലോടി കമ്പനിപ്പടിക്ക് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. വഴിക്കടവ് പൂവ്വത്തി പൊയിൽ പരേതനായ പുഴുത്തിനിപ്പാറ മുഹമ്മദ് ബഷീറിന്റെ മകൻ ഷഹലുദ്ധീനാണ് (24) മരിച്ചത്.

തിങ്കാളാഴ്ച പുലർച്ചെ 2.30 ന് ഓടെയാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വഴിക്കടവ് പൂവ്വത്തി പൊയിൽ കരുവാത്ത് ഹംസയുടെ മകൻ സാജർ (22) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

Exit mobile version