Site icon Fourteen Kerala – 14 Kerala News

ചേർത്തല മാർക്കറ്റിലെ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം

ആലപ്പുഴ : ചേർത്തല മാർക്കറ്റിൽ വൻ തീപിടിത്തം. നടക്കാവിലെ ദാമോദര പൈ എന്ന വസ്ത്രശാലയ്ക്കാണ് തീപിടിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് സ്ഥാപനത്തിൽ അഗ്നിബാധ ഉണ്ടായത്. വിവരമറിഞ്ഞ് അഞ്ച് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണച്ചു. ഷോർട് സർക്യൂട്ടാണ് അപകടത്തിന്റെ കാരണമെന്ന് സംശയിക്കുന്നു.

Exit mobile version