Site icon Fourteen Kerala – 14 Kerala News

കെഎസ്ആർടിസി ബസ് മിനി ലോറിയിലും തടി കയറ്റിവന്ന ലോറിയിലും ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

ചവറ: ദേശീയ പാതയിൽ നീണ്ടകര പരിമണത്ത് വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. കെഎസ്ആർടിസി വോൾവോ ബസും തടി കയറ്റിവന്ന ലോറിയും മിനിലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മിനിലോറിയിൽ ഉണ്ടായിരുന്ന മൂന്നു പേർക്കും ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരനുമാണ് പരുക്കേറ്റത്. ഇവർ ജില്ലാ ആശുപത്രി, നീണ്ടകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി.

പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് മിനിലോറിയിൽ തട്ടിയ ശേഷം എതിരെ തടി കയറ്റിവന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. മിനിലോറി സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചവറ പൊലീസ്, അഗ്നിശമന സേന എന്നിവർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Exit mobile version