Site icon Fourteen Kerala – 14 Kerala News

സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; പരിക്ക്

എടപ്പാൾ: സംസ്ഥാന പാതയിൽ സബ് സ്റ്റേഷനു സമീപം സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. എടപ്പാളിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കാറിലും ലോറിയിലും ഇടിക്കുകയായിരുന്നു.

കാർ യാത്രികരായ നാല് പേർക്കും ബസ് യാത്രികർക്കും പരുക്കേറ്റു. കാറിനുള്ളിൽ കുടുങ്ങിയവരെ അഗ്‌നിരക്ഷാ സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

Exit mobile version