Site icon Fourteen Kerala – 14 Kerala News

കുഞ്ഞിനെ അമ്മയിൽ നിന്നും തട്ടിയെടുത്തെന്ന പരാതി; വനിതാ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം പേരൂർക്കടയിൽ യുവതിയിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ ഡിജിപിയോട് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കക്ഷികളെ അടുത്തമാസം നടക്കുന്ന സിറ്റിങ്ങിൽ വിളിച്ചുവരുത്തുമെന്ന് അധ്യക്ഷ പി. സതീദേവി അറിയിച്ചു.

കഴിഞ്ഞ ഏപ്രിൽ 19 നാണ് കുഞ്ഞിനെ തന്റെ ബന്ധുക്കൾ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരിയായ അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രൻ, അമ്മ,സഹോദരി, സഹോദരീ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

Exit mobile version