മുംബൈ : മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ ബുധനാഴ്ച റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഇന്ത്യൻ സമയം രാവിലെ 6:45 നാണ് ഭൂചലനം അനുഭവപ്പെട്ടത്. അഞ്ചു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻ.സി.എസ് അറിയിച്ചു.
നേരത്തെ, ആഗസ്റ്റ് 11 ന്, റിക്ടറിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ 112 കിലോമീറ്റർ എസ്.എസ്.ഇയിൽ ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
