Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ വീണ്ടും ട്രെയിന് നേരെ കല്ലേറ്

കണ്ണൂർ: ജില്ലയിൽ വീണ്ടും ട്രെയിനിന് നേരെ കല്ലേറ്. തുരന്തോ എക്സ്പ്രസിന് നേരെ പാപ്പിനിശേരിക്ക് സമീപത്തു വച്ചാണ് കല്ലേറ് ഉണ്ടായത്.

ഞായറാഴ്ച രണ്ട് ട്രെയിനുകൾക്ക് നേരെയും കല്ലേറുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനും നേരെയാണ് കല്ലേറ് ഉണ്ടായത്.

രണ്ട് ട്രെയിനിന്റെയും ഗ്ലാസ് പൊട്ടിയിട്ടുണ്ട്. രാത്രി 7.11നും 7.16നും ആണ് റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്ന് കല്ലേറ് ഉണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

Exit mobile version