Site icon Fourteen Kerala – 14 Kerala News

ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യാത്രികന് ദാരുണാന്ത്യം

അങ്കമാലി: ദേശീയപാതയിൽ കറുകുറ്റി എലഗൻസ് ഹോട്ടലിന് സമീപം കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

കാക്കനാട് വാടക്കോട് നോർത്ത് തൃക്കാക്കര നവനിർമ്മൻ റോഡിൽ പടനാട്ട് വീട്ടിൽ സിദ്ധീക്കാണ് (45) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അപകടം.ബൈക്കിന് പിന്നിൽ കാറിടിക്കുകയായിരുന്നു. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Exit mobile version