Site icon Fourteen Kerala – 14 Kerala News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; പ്രതികൾ പിടിയിൽ

ആലപ്പുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് മദ്യം കുടിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ഓച്ചിറ രാധാഭവനത്തിൽ അമ്മിണി (രാഹുൽ -28), കൊല്ലം തഴവ കാഞ്ഞിരത്തിനാൽ വീട്ടിൽ രാജേഷ് (39) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.

പതിനേഴ് വയസ് മാത്രം പ്രായമുള്ള ഓച്ചിറ സ്വദേശിനിയായ പെൺകുട്ടിയെ വൈഫൈ കണക്ഷൻ എടുത്തു കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കാറിൽ തട്ടിക്കൊണ്ടു പോയത്. കായംകുളം ബോട്ട് ജെട്ടിക്ക് സമീപം വെച്ച് കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു.

Exit mobile version