Site icon Fourteen Kerala – 14 Kerala News

പുൽവാമയിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ന്യുഡൽഹി : ജമ്മു കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ 2 മണിയോടെ വെടിവെപ്പ് നടന്നതായും ആത്മഹത്യ ആണെന്ന സംശയമുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അജയ് കുമാർ എന്ന ഉദ്യോഗസ്ഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. സൗത്ത് കശ്മീരിലെ അവന്തിപുരയിലാണ് സംഭവം. മെഡിക്കോ ലീഗൽ നടപടികൾ പൂർത്തിയായി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version