Site icon Fourteen Kerala – 14 Kerala News

സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ നീറ്റാണിമ്മല്ലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മേലേ പുതുക്കാട് സ്വദേശികളായ ടി.വി നിഹാൽ(19), അംജദ്(19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.

കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഇരുവരേയും നാട്ടുകാർ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version