Site icon Fourteen Kerala – 14 Kerala News

വനിത ഹോസ്റ്റലിൽ കോഴിക്കറി കഴിച്ച 32 പേർക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ

മംഗളൂരു: വിജയനഗര ഹോസ്പറ്റ് ടൗണിലെ പട്ടിക വർഗ വനിത മെട്രിക് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ബുധനാഴ്ച അത്താഴത്തിന് കോഴിക്കറി കഴിച്ച 32 വിദ്യാർത്ഥിനികളെ ഭക്ഷ്യ വിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ മുതൽ വിവിധ സമയങ്ങളിൽ ചികിത്സ തേടിയ 100ലേറെ പേരിൽ ഇത്രയും പേരാണ് ഹോസ്പറ്റ് ഗവ. ആശുപത്രിയിൽ തുടരുന്നത്.

വയറുവേദന, ഛർദ്ദി, വയറിളക്കം, ബോധക്ഷയം തുടങ്ങി പലതരം അസ്വസ്ഥതകളാണ് ഇവർക്ക് അനുഭവപ്പെടുന്നത്. 148 കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ 131 പേരാണ് ബുധനാഴ്ച മാംസാഹാരം കഴിച്ചതെന്ന് ഹോസ്റ്റൽ അധികൃതർ പറഞ്ഞു. 17 പേർ പച്ചക്കറിയും. കോഴിക്കറി കഴിച്ച എല്ലാവർക്കും അസ്വസ്ഥത ഉണ്ടായെങ്കിലും 32 പേർ ഒഴികെ ബാക്കിയുള്ളവർ വ്യാഴാഴ്ച വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. വിഷബാധയേറ്റവരുടെ രക്ത സാമ്പിളുകൾ, ആഹാര അവശിഷ്ടങ്ങൾ എന്നിവ പരിശോധനക്ക് അയച്ചു.

Exit mobile version