Site icon Fourteen Kerala – 14 Kerala News

വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

വയനാട് : വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ദേശീയപാത 766 ൽ നായ്ക്കട്ടി കല്ലൂരില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശി അൻസാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കർണാടകത്തിൽ നിന്ന് ബത്തേരിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. തീ പടർന്നത് കണ്ട് ബൈക്ക് പാതയോരത്ത് നിറുത്തി മാറിയതിനാൽ അൻസാദ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

ഇന്നലെ പാലക്കാടും സമാനമായ സംഭവം നടന്നിരുന്നു. ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക്കൽ സ്‌കൂട്ടറാണ് ഇന്നലെ കത്തിനശിച്ചത്.
കിനാശ്ശേരി ആനപ്പുറത്തെ റിയാസിന്റെ ഭാര്യ ഹാസിനയുടെ സ്കൂട്ടറാണ് പൂർണ്ണമായും അഗ്നിക്കിരയായത്. ഇന്നലെ രാവിലെ നെന്മാറ ബ്ലോക്ക് ഓഫീസിന് പരിസരത്തുവെച്ചാണ് സംഭവം.

പുക പടരുന്നത് കണ്ടതിനെ തുടർന്നാണ് സ്‌കൂട്ടർ നിർത്തിമാറിനിന്ന ശേഷമാണ് കത്തിനശിച്ചത്. കിണാശേരിയിൽ നിന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു ഹസീനയും ഭർത്താവ് റിയാസും. കൊല്ലങ്കോട് നിന്ന് ഫയർ സർവ്വീസുകാർ എത്തി തീ അണച്ചു.

Exit mobile version