Site icon Fourteen Kerala – 14 Kerala News

ഇരിണാവിൽ വ്യവസായ പാർക്ക് ആരംഭിക്കാൻ നടപടി സ്വീകരിക്കും -മന്ത്രി പി. രാജീവ്‌

കണ്ണൂർ : ഇരിണാവ് കോസ്റ്റ് ഗാർഡ് അക്കാദമിക്കായി നൽകിയ സ്ഥലം തിരിച്ചെടുത്ത് വ്യവസായ പാർക്ക് ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ്.

കല്യാശ്ശേരി എംഎൽഎ എം വിജിന്റെ ഇടപെടലിനൊടുവിലാണ് നടപടി. 2011ൽ തീരദേശ സംരക്ഷണത്തിനുവേണ്ടി കേന്ദ്രസർക്കാർ കോസ്റ്റ്ഗാർഡ് അക്കാദമി സ്ഥാപിക്കുന്നതിനായി വ്യവസായ വകുപ്പ് പ്രതിരോധ വകുപ്പിന് കൈമാറിയ കിൻഫ്രയുടെ 164 ഏക്കർ ഭൂമിയിൽ അന്നത്തെ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന എ കെ ആന്റണി തറക്കല്ലിട്ട ശേഷം നാളിതുവരെയും യാതൊരുവിധ പ്രവർത്തികളും ഇരിണാവിൽ നടന്നിട്ടില്ല.

എന്നാൽ കോസ്റ്റ്ഗാർഡ് അക്കാദമി ഇരുണാവിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് കേന്ദ്രസർക്കാർ തീരുമാനമെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിൽ നിന്നും സ്ഥലം തിരിച്ചെടുത്ത് അവിടെ വ്യവസായപാർക്ക് ആരംഭിക്കണം എന്ന് എംഎൽഎ വിജിൻ ആവശ്യപ്പെട്ടത്.

Exit mobile version