Site icon Fourteen Kerala – 14 Kerala News

മുഖ്യമന്ത്രിയുടെ ഓഫീസിന് ബോംബ് വെക്കുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന് ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. ഇന്ന് വൈകിട്ടാണ് ഇയാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

എന്നാല്‍ ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ഉടന്‍ വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു.

Exit mobile version