Site icon Fourteen Kerala – 14 Kerala News

മട്ടാഞ്ചേരിയിൽ തീപിടിത്തം: പഴക്കടകളും ഓട്ടോയും കത്തിനശിച്ചു

മട്ടാഞ്ചേരി: മട്ടാഞ്ചേരി പാലസ് റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രണ്ട് പഴക്കടകളും സമീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയും കത്തിനശിച്ചു.

നൗഷാദ് ,ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളും മഹീന്ദ്രൻ എന്നയാളുടെ ഓട്ടോറിക്ഷയുമാണ് അഗ്നിക്കിരയായത്. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അഗ്നി രക്ഷാ സേനയുടെ മൂന്ന് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. അഞ്ചു ലക്ഷത്തോളം വിലവരുന്ന ഫ്രൂട്ട്സ് ഇനങ്ങൾ കത്തിനശിച്ചതായാണ് വിലയിരുത്തുന്നത്.

Exit mobile version