Site icon Fourteen Kerala – 14 Kerala News

മലപ്പുറം സ്കൂളിലെ സയൻസ് ലാബിൽ നിന്ന് നാലടി നീളമുള്ള മൂർഖനെ പിടികൂടി

മലപ്പുറം: നിലമ്പൂർ നഗരത്തിൽ ഗവ. മോഡൽ യുപി സ്കൂളിലെ സയൻസ് ലാബിന്റെ ഷോകെയ്സിൽനിന്നു നാലടി നീളമുള്ള മൂർഖനെ പിടികൂടി. ഞായറാഴ്ച വൈകിട്ട് നാലിന് അധ്യാപകരാണ് ലാബിൽ പാമ്പിനെ കണ്ടത്. സ്കൂളിൽ അറ്റകുറ്റപണി നടക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അധ്യാപകർ. ചേരയാകുമെന്നു കരുതി ഓടിച്ചുവിടുന്നതിനിടെ പാമ്പ് ഷോകെയ്സിൽ കയറി ഒളിക്കുകയായിരുന്നു.

തുടർന്നു വനംവകുപ്പിന്റ ആർആർടി ടീമിനെ വിവരമറിയിച്ചു. ഡെപ്യൂട്ടി എ.എസ്.ബിജു, എസ്എഫ്ഒ നാസിർ, ബിഎഫ്ഒമാരായ റിയാസ് സതീഷ്, ഡ്രൈവർ വിശ്വനാഥൻ, സ്നേക് മാസ്റ്റർ സി.ടി.അസീസ് എന്നിവരെത്തി പാമ്പിനെ പിടികൂടി. ഞായറാഴ്ച സ്കൂൾ അവധിയായതിനാൽ കുട്ടികളില്ലായിരുന്നു. നാലാം തവണയാണ് സ്കൂളിൽനിന്നു പാമ്പുകളെ പിടികൂടുന്നത്. സ്കൂൾ അധികൃതർക്ക് വേണ്ട മുൻകരുതലുകളും നിർദേശങ്ങളും നൽകിയതിന് ശേഷമാണ് ആർആർടി ടീം പാമ്പുമായി മടങ്ങിയത്.

Exit mobile version